Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GDP Growth

2026 സാമ്പത്തി​​കവ​​ർ​​ഷം; ജിഡിപി വളർച്ച 7.7%

ന്യൂ​​ഡ​​ൽ​​ഹി: സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് മ​​ന്ത്രാ​​ല​​യം ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ 7.7 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചു. ര​​ണ്ടാ​​മ​​ത്തെ മു​​ൻ​​കൂ​​ർ ക​​ണ​​ക്കാ​​ക്ക​​ലി​​ൽ പ്ര​​വ​​ചി​​ച്ച 7.6 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണി​​ത്. 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ യ​​ഥാ​​ർ​​ഥ ജി​​ഡി​​പി വ​​ള​​ർ​​ച്ച 7.1 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

202425 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ ജി​​ഡി​​പി​​യു​​ടെ ആ​​ദ്യ പു​​തു​​ക്കി​​യ ക​​ണ​​ക്കാ​​യ 299.89 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ, 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ യ​​ഥാ​​ർ​​ഥ ജി​​ഡി​​പി (റി​​യ​​ൽ ജി​​ഡി​​പി) 323.12 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ എ​​ത്തു​​മെ​​ന്ന് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്നു.

2024-25ലെ 7.1 ​​ശ​​ത​​മാ​​ന​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ നോ​​മി​​ന​​ൽ ജി​​ഡി​​പി അ​​ല്ലെ​​ങ്കി​​ൽ നി​​ല​​വി​​ലു​​ള്ള വി​​ല​​യി​​ലു​​ള്ള ജി​​ഡി​​പി 2024-25ൽ 318.07 ​​ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്ന​​ത് 2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 346.36 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ എ​​ത്തു​​മെ​​ന്നാണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ നോ​​മി​​ന​​ൽ ജി​​ഡി​​പി വ​​ള​​ർ​​ച്ച 8.9 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ത് 9.7 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ മൊ​​ത്ത മൂ​​ല്യ​​വ​​ർ​​ധി​​ത (ജി​​വി​​എ) വ​​ള​​ർ​​ച്ച നി​​ര​​ക്ക് 7.9 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. നാ​​ലാം പാ​​ദ​​ത്തി​​ലും ഇ​​തേ വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് ത​​ന്നെ​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

202526 വ​​ർ​​ഷ​​ത്തി​​ൽ റി​​യ​​ൽ ഗ്രോ​​സ് വാ​​ല്യു ആ​​ഡ​​ഡ് (റി​​യ​​ൽ ജി​​വി​​എ) 294.91 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്നു. 2024-25 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ത് 273.36 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ഇ​​ത് മു​​ൻ​​വ​​ർ​​ഷ​​ത്തെ 7.3% വ​​ള​​ർ​​ച്ചാ നി​​ര​​ക്കു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ 7.9% വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു.

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ നോ​​മി​​ന​​ൽ ജി​​വി​​എ 314.87 ല​​ക്ഷം കോ​​ടി രൂ​​പ​​യെ​​ന്ന നി​​ല​​വാ​​ര​​ത്തി​​ൽ എ​​ത്തു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്; 2024-25ൽ ​​ഇ​​ത് 288.54 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു, ഇ​​ത് 9.1% വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് കാ​​ണി​​ക്കു​​ന്നു.

നാ​​ലാം പാ​​ദ​​ത്തി​​ൽ ജി​​ഡി​​പി 7.8 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി. മൂ​​ന്നാം പാ​​ദ​​ത്തി​​ലെ എ​​ട്ടു ശ​​ത​​മാ​​ന​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഇ​​തി​​ൽ നേ​​രി​​യ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​യി​​ലെ വ​​ള​​ർ​​ച്ച​​യി​​ലു​​ണ്ടാ​​യ കു​​ത്ത​​നെ​​യു​​ള്ള ഇ​​ടി​​വാ​​ണ് ഈ ​​പാ​​ദാ​​നു​​പാ​​ദ വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് താ​​ഴേ​​ക്ക് പോ​​കാ​​ൻ കാ​​ര​​ണം. മൂ​​ന്നാം പാ​​ദ​​ത്തി​​ൽ 12.8 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്ന ഉത്പാ​​ദ​​ന വ​​ള​​ർ​​ച്ച നാ​​ലാം പാ​​ദ​​ത്തി​​ൽ 7.3 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു.

റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ പ്ര​​വ​​ച​​നം അ​​നു​​സ​​രി​​ച്ച്, 2026-27 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ വ​​ള​​ർ​​ച്ചാ നി​​ര​​ക്ക് 110 ബേ​​സി​​സ് പോ​​യി​​ന്‍റ് കു​​റ​​ഞ്ഞ് 6.6 ശ​​ത​​മാ​​ന​​മാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

2025-26 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ മു​​ഴു​​വ​​ൻ വ​​ർ​​ഷ​​ത്തെ​​യും ജി​​ഡി​​പി ക​​ണ​​ക്കു​​ക​​ൾ 2022-23 എ​​ന്ന പു​​തി​​യ അ​​ടി​​സ്ഥാ​​ന വ​​ർ​​ർ​​ഷം മു​​ൻ​​നി​​ർത്തി​​യാ​​ണ് പു​​റ​​ത്തു​​വി​​ട്ട​​ത്.

Latest News

Corehub Up